കേരളത്തിന്‍റെ അഴക് റാണിയാകാനെത്തിയ മത്സരാർഥികളെയെല്ലാം പിന്തള്ളിയാണ് കോട്ടയംകാരി ലിസ് ജയ്മോൻ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂർ സ്വദേശിയായ സംഭവിയാണ് റണ്ണർ അപ്പ്. സെക്കന്റ് റണ്ണറപ്പ് സ്ഥാനം നിമ്മി കെ പോൾ നേടി.കൊച്ചിയിലെ മെറിഡിയൻ കൺവെൻഷൻ സെൻ്ററിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. 24 യുവതികളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്. ഒന്നിലധികം റൗണ്ട് സ്ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷമാണ് ഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുത്തത്.