വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്ച) വടക്കാഞ്ചേരി നഗരസഭാപരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തലപ്പിള്ളി താലൂക്കിൽപ്പെടുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ആഫീസിനും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.