ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്ന് പുലർച്ചയോടേയാണ് സംഭവം. അമ്പതാംമൈൽ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോൾ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലർച്ചെ പുലിയെ നാട്ടുകാർ തല്ലിക്കൊന്നത്.