തെക്കുംകര ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വാഴാനി ഓണം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശന കർമ്മം തെക്കുംകര ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാഴാനി ഓണം ഫെസ്റ്റ് സംഘാടക സമിതി വർക്കിങ് ചെയർമാനുമായ ടി.വി. സുനിൽ കുമാർ ചടങ്ങ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാ ലക്ഷ്മി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കെ ശ്രീജ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ വി. സി സജീന്ദ്രൻ, സംഘടക സമിതി ഭാരവാഹികളായ പി. ആർ. രാധാകൃഷ്ണൻ, ബിജു കൃഷ്ണൻ, ജോണി ചിറ്റിലപ്പിള്ളി, രാജീവൻ തടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഓണം ഫെസ്റ്റിൻ്റെ ഭാഗമായി നടത്തുന്ന വിളംബര ഘോഷയാത്ര ഓഗസ്റ്റ് 30 ന് നടക്കും. കരുമത്രയിൽ നിന്നും വാഴാനിയിലേക്കാണ് ഘോഷയാത്ര നടക്കുക.