പാലക്കാട്ട് കാഴ്ചപരിമിതിയുള്ള ലോട്ടറിക്കച്ചവടക്കാരന്റെ ലോട്ടറി മോഷണം പോയി. ലോട്ടറി വാങ്ങാനെത്തിയതാണ്, ടിക്കറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടിക്കറ്റുകളുമായി കടന്നുകളഞ്ഞത്. റോബിൻസൺ റോഡിൽ താമസിക്കുന്ന മായ കണ്ണന്റെ പതിനായിരം രൂപയോളം വിലവരുന്ന നാൽപത് സമ്മർ ബമ്പർ ലോട്ടറികളാണ് മോഷണം പോയത്.പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപം ലോട്ടറി വിൽക്കുന്നയാളാണ് 68 കാരനായ മായ കണ്ണൻ. കാഴ്ച പരിമിതനായ അദ്ദേഹത്തിന്റെ ലോട്ടറി നോക്കിയിട്ട് തിരിച്ചുതരാമെന്ന് പറഞ്ഞ യുവാവ്, സമ്മർ ബമ്പർ ലോട്ടറിയുടെ 40 ടിക്കറ്റുകൾ വാങ്ങുകയും പണം നൽകാതെ മുങ്ങുകയും ചെയ്തത്. പൊലീസിൽ പരാതി നൽകിയെന്ന് മായ കണ്ണൻ പറഞ്ഞു. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.