News

ന്യൂനമര്‍ദ്ദം ; ജാഗ്രതാ നിര്‍ദേശം

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തമിഴ്‌നാട് – പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ്, യുഎഇ നിര്‍ദ്ദേശിച്ച ‘മാന്‍ – ഡൗസ്’പുതുചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version