Malayalam news

എൽപിജി സിലിണ്ടറിൻ്റെ വില വർദ്ധിച്ചു

Published

on

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിച്ചു. സിലിണ്ടറിന് 25 രൂപയാണ് വർദ്ധിച്ചത്. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർദ്ധനയില്ല. ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. ഇന്നു മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർദ്ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർദ്ധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർദ്ധനവിലേക്ക് പോവാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version