ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന് അറിയപ്പെടുന്ന ലുസീൽ റാൻഡോൺ അന്തരിച്ചു. 118 വയസ്സായിരുന്നു ലുസീലയ്ക്ക്. ഫ്രാൻസിൽ കന്യാസ്ത്രീ ആയിരുന്ന ലുസീല സിസ്റ്റർ ആൻഡ്രി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്‌സിംഗ് ഹോമിൽ ചൊവ്വാഴ്ചയാണ് മരണം സംഭവിക്കുന്നത്. 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു ലുസീൽ റാൻഡോൺ ജനിച്ചത്. യൂറോപിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിട്ടായിരുന്നു കഴിഞ്ഞ വർഷം വരെ സിസ്റ്റർ ആൻഡ്രി അറിയപ്പെട്ടിരുന്നത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ൻ തനാക്കയുടെ മരണത്തിന് പിന്നാലെ അവർ ലുസീൽ ലോകത്തെ തന്നെ പ്രായം കൂടിയ വ്യക്തിയായി മാറുകയായിരുന്നു.