മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം. കുഞ്ഞാമൻ. അവാർഡുകളോട് താൽപര്യമില്ലെന്ന് കുഞ്ഞാമൻ.
താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്‌കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്‌കാരം കൃതജ്ഞതാപൂര്‍വം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമന്‍ പറഞ്ഞു.