Malayalam news

8 വയസ്സുകാരന്റെ ചികിത്സ സഹായത്തിന് കൈകോർത്ത് മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മ

Published

on

ഗുരുതര രോഗം ബാധിച്ച 8 വയസ്സുകാരൻ ആൽ ജോ ആൽബർട്ടിൻ്റെ ചികിൽ സയ്ക്കു വേണ്ടി മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം . പുന്നംപറമ്പ് പാലോക്കാരൻ ആൽബർട്ട് ജോസ് മി ദമ്പതികളുടെ മകൻ ആൽജോ ആൽബർട്ടിൻ്റെ ചികിൽസയ്ക്കു വേണ്ടിയാണ് മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മയുടെ നേതൃത്വ ത്തിൽ ധനസഹായം കൈമാറിയത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ആൽ ജോ ചികിൽസാ സഹായ സമിതി ചെയർമാനായ തെക്കുംകര ഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് സുനിൽകുമാർ, സഹായ സമിതി പ്രസിഡൻ്റ് അശ്വനി കണ്ണൻ, സെക്രട്ടറി. ജയൻ ട്രഷറർ ജോജു എന്നിവർക്ക് മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മ ഭാരവാഹികളായ ലോറൻസ്, ബൈജു ബിജു, ഉമ്മർ, വിനീഷ്, പാപ്പൻ എന്നിവർ ചേർന്ന് ധനസഹായം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version