രാവിലെ 8.30 നും, 9.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. ഇല്ലം നിറക്കാവശ്യമായ നെൽകതിർ കറ്റകൾ പഴുന്നാന സ്വദേശി കൃഷ്ണൻകുട്ടി ക്ഷേത്ര സന്നിധിയിൽ എത്തിക്കും. തുടർന്ന് കുത്തു വിളക്കിന്‍റെയും. വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കതിർ കറ്റകൾ ഭഗവാന് മുന്നിലെത്തിക്കും. ക്ഷേത്രം മേൽ ശാന്തി ജഗദീഷ് എബ്രാന്തിരി ഇല്ല നിറചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജിച്ച നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും.