Local

മച്ചാട് വി.എന്‍.എം. ഗവ: സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും തൃശ്ശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബും സഹകരിച്ച് മച്ചാട് എല്‍.പി .സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

Published

on

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഷേക്ക് അസ്ഗര്‍ ഹുസൈന്‍ അദ്യക്ഷത വഹിച്ചു . ക്ലബ് സെക്രട്ടറി പി.എസ്.ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ രാമചന്ദ്രന്‍, സി. വി സജീന്ദ്രന്‍, കോമളകുമാര്‍, എം.ബിന്ദു ടീച്ചര്‍, ലിജോ ജോര്‍ജ്ജ്കുട്ടി, എം.പി.നാരായണന്‍കുട്ടി, സി. പ്രഭാകരന്‍ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ എച്ച്.എം. സി.എസ്. നദീറ ടീച്ചർ സ്വാഗതവും , കെ എന്‍ രാജന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version