ഓരോ വാര്‍ഡിലെയും വഴിയുടെ സംരക്ഷണം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനും ഓരോരുത്തരും താമസിക്കുന്ന വഴികള്‍ മാലിന്യമുക്തമാക്കാനും അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ജനകീയ സമിതിക്ക് കഴിയണം. ഒരു റോഡിന് ഏഴ് അംഗങ്ങളും കണ്‍വീനറും ഉള്‍പ്പെടുന്ന കൂട്ടായ്മ എന്ന രീതിയിലാണ് റോഡ് ജനകീയ സമിതികള്‍ പ്രവര്‍ത്തിക്കുക. ജനങ്ങളുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിലൂടെ പഞ്ചായത്ത് റോഡുകളുടെ സംരക്ഷണം ഇതിലൂടെ ഉറപ്പാക്കും. മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലേയും പഞ്ചായത്ത് റോഡ് കേടുകൂടാതെ സംരക്ഷിക്കാനും പഞ്ചായത്തിന്റെ മലയോര യാത്രയെ മനോഹരമാക്കാനും ഇതിലൂടെ സാധിക്കും. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധവും പ്രതിബദ്ധതയും വളര്‍ത്തുക എന്നതിനൊപ്പം റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുകയുമാണ് പ്രധാന ലക്ഷ്യമെന്ന് ജനകീയ സമിതിക്ക് നേതൃത്വം നല്‍കുന്ന വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര പറഞ്ഞു.