വികസന സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ സാവിത്രി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സേതു താണിക്കുടം, ജിൻസി ഷാജി, തുളസി സുരേഷ് ,കൃഷി ഓഫിസർ അർച്ചന, കേരസമിതി അംഗം ഗോപി ഹാസൻ തുടങ്ങിയവർ സംസാരിച്ചു. കർഷകർക്ക് മണ്ണിനെ കുറിച്ചുള്ള ക്ലാസ്സും സൗജന്യ മണ്ണ് പരിശോധനയും കൃഷിഭവന്‍റെ നേത്യത്വത്തിൽ നടത്തിയത് മാതൃക പ്രവർത്തനമാണെന്ന് പഞ്ചത്തംഗം സേതു താണിക്കുടം ആശംസ പ്രസംഗത്തിൽ പറഞ്ഞു.