Local

മാടക്കത്തറ പഞ്ചായത്തിൽ എസ്‌ എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹോദരങ്ങളെ എ ഐ വൈ എഫിന്‍റെ നേതൃത്വത്തിൽ ആദരിച്ചു.

Published

on

മാടക്കത്തറ സ്വദേശി സുനിൽ കടലാശ്ശേരിയുടെ മകളായ സൂര്യ, സൂരജ് എന്നിവരാണ് എസ്‌ എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയത്. സൂര്യ എസ്എസ്എൽസി പരീക്ഷയിലും , സൂരജ് പ്ലസ് ടു പരീക്ഷയിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയം കൈവരിച്ചത്. ഇരട്ട നേട്ടം സ്വന്തമാക്കിയ സഹോദരങ്ങളെ എഐവൈഎഫ് തൃശ്ശൂർ ജില്ല സെക്രട്ടറി പ്രസാദ് പാറേരി ഇവരുടെ വീട്ടിൽ എത്തി ഉപഹാരം നൽകി ആദരിച്ചു. സി പി ഐ മാടക്കത്തറ ലോക്കൽ സെക്രട്ടറി മാർട്ടിനാഥൻ, അസ്സി.സെക്രട്ടറി അഡ്വ: കിഷോർ, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്‍റ് അർജുൻ മുരളീധരൻ, മാടകത്തറ മേഖല സെക്രട്ടറിമാരായ സേതു താണിക്കുടം , ഗോകുൽ , മണ്ഡലം കമ്മിറ്റി അംഗം രാജേഷ്, സി പി ഐ
ബ്രാഞ്ച് സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version