ആദ്യവിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാമോഹൻ നിഷ സുദർശനന് സഞ്ചി നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഭീമ ബാലസാഹിത്യ അവാർഡ് നേടിയ സി ആർ ദാസിനെ ചടങ്ങിൽ ആദരിച്ചു. എൽ എൽ ബി പാസായ കമ്മറ്റി അംഗം രുദ്ര വി എസ്, എൽ എസ് എസ് ജേതാവ് അഭിനവ് കെ എസ്, യു എസ് എസ് ജേതാക്കളായ എയ്ഞ്ചലീൻ സി ബി, ശിവഗംഗ ടി എം, അലീന കെ ബി, സ്വാതി എ എസ് എന്നിവരെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. സാഹിത്യകാരൻ എം ഡി ചന്ദ്രമോഹൻ വായനശാലക്ക് നൽകിയ ഇരുനൂറോളം പുസ്തകങ്ങൾ പ്രസിഡൻ്റ് എം ആർ രാഘവൻ മാസ്റ്റർ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സേതു താണിക്കുടം, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് അംബുജാക്ഷി ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രസിഡൻ്റ് എം ആർ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സ്വാഗതവും വനിതാ വേദി കൺവീനർ മീനാക്ഷിയമ്മ പള്ളിയിൽ നന്ദിയും പറഞ്ഞു.