മധുര റെയിൽവേ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് ദിണ്ടിഗലിനും തിരുച്ചെന്തുരിനും ഇടയിലുമാണ് റദ്ദാക്കിയത്.