Charamam

പ്രമുഖ മജിഷ്യൻ എൻ. കുമാർ കളത്തിൽ അന്തരിച്ചു

Published

on

തൃശൂർ ചെമ്പുക്കാവ് സ്വദേശിയാണ്, തൃശൂർ മെഡിക്കൽ കോളേജ് റിട്ട. ഹെഡ് നേഴ്സായ എൻ കുമാർ 1990 ൽ ഓസ്ട്രിയയിൽ വച്ച് നടന്ന ലോക മാജിക്ക് മത്സരത്തിൽ മത്സരിക്കാൻ അർഹത നേടിയ ഏക ഏഷ്യക്കാരനാണ്. സാർക്ക് രാഷ്ട്രങ്ങളിലെ മാജിഷ്യൻമാർ മത്സരിച്ച സാർക് മാജിക്ക് ഫെസ്റ്റിവല്ലിലെ വിജയി. ദാവൂത് മെമ്മോറിയൽ അവാർഡ്, ജാതു സിംഹ അവാർഡ്, . ഐ.ബി.എമിന്റെ റോഡ് ഓഫ് മെർലിൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കേരള സർക്കാരിന്റെ ഏറ്റവും നല്ല ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം നേടിയ ‘കനലാടി’ യുടെ നിർമാതാവാണ് അന്തരിച്ച എൻ കുമാർ കളത്തിൽ. സ്വതത്ര സമര സേനാനിയായ പരേതനായ ഡോ : കെ എസ്‌. രാഘവനാണ് പിതാവ്, മാതാവ് കെ കല്യാണി. അവിവാഹിതനാണ്. സംസ്‍കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version