മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സർക്കാരിന് ലഭിച്ചു. 40 ശിവസേന എംഎൽഎമാർ ഷിൻഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി ഷിൻഡേ പക്ഷത്തേക്ക് ചാടി. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിൻഡേ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി ഡബ്ല്യു പി ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിൻഡേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.