പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് പോലീസ്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകനായ പ്രജീവ് സ്ഥലത്തില്ലെന്നും ഒളിവിലാണെന്നും പോലീസ് അറിയിച്ചു. മാത്രമല്ല ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും, ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് മഹിളാമോർച്ച നേതാവായ ശരണ്യയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങലെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തിന്‍റെ കെട്ടഴിയുന്നത്.