Local

മലബാർ രാമൻ നായർ അനുസ്മരണദിനം ആചരിച്ചു

Published

on

കേരളകലാമണ്ഡലം തുള്ളൽ വിഭാഗം മലബാർ രാമൻ നായർ അനുസ്മരണദിനം ആചരിച്ചു. കേരളകലാമണ്ഡലത്തിലെ ആദ്യ തുള്ളൽ ഗുരുനാഥനും,തുള്ളൽക്കലയുടെ പരിഷ്കരണത്തിലും, പ്രചാരണത്തിലും മുഖ്യ പങ്കു വഹിച്ച അതുല്യ പ്രതിഭയുമായ മലബാർ രാമൻ നായരാശാന്റെ അനുസ്മരണം തുള്ളൽക്കളരിയിൽ കേരളകലാമണ്ഡലം രജിസ്ട്രാർ ഡോ .രാജേഷ് കുമാർ. പി ഉദ്ഘാടനം ചെയ്തു. തുള്ളൽ വിഭാഗം മുൻ മേധാവിയും മുതിർന്ന തുള്ളൽ ഗുരുനാഥനുമായ കലാമണ്ഡലം ഗോപിനാഥപ്രഭ, കലാമണ്ഡലം ഭരണ സമിതി അംഗവും മുതിർന്ന തുള്ളൽ കലാകാരനുമായ കലാമണ്ഡലം പ്രഭാകരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കേരളകലാമണ്ഡലം അക്കാഡമിക് കോർഡിനേറ്റർ വി. അച്യുതാനന്ദൻ, തുള്ളൽ വിഭാഗം മേധാവി കലാമണ്ഡലം മോഹനകൃഷ്ണൻ, തുള്ളൽ വിഭാഗം അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version