മലപ്പുറം താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വീഴ്ച്ച വരുത്തിയ നന്നമ്ബ്ര എസ്‌എന്‍യുപി സ്കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണനിയമപ്രകാരം നടപടി വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. സ്കൂള്‍ ബസില്‍ കുട്ടികളെ സുരക്ഷിതമായി ഇറക്കാനും കയറ്റാനും ഒരു സഹായി ഉണ്ടായിരുന്നില്ല . ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.