Malayalam news

മലയാളത്തിൻ്റെ പ്രിയപ്പെട്ട വാനമ്പാടി കെ.എസ്.ചിത്ര അറുപതിൻ്റെ നിറവിൽ …

Published

on

മലയാളത്തിന്റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നത്. 1979 ൽ ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ‘ചെല്ലം ചെല്ലം…’ പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാൽ പത്മരാജൻസംവിധാനം നിർവഹിച്ച ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിനായിപാടിയ ഗാനമാണ്ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്.സംഗീതവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു കെഎസ് ചിത്രയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്തായി രുന്നു ചിത്രയുടെ ജനനം. പിതാവ് സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്ണൻ നായർ. അമ്മ അധ്യാപികയായ ശാന്തകുമാരി. അച്ഛൻ ആയിരുന്നു സംഗീതത്തിലെ ചിത്രയുടെ ആദ്യ ഗുരു.

Trending

Exit mobile version