ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് എന്നിവരെ ആണ് കണ്ടെത്തിയത്. പൂണ്ടി വനത്തിനുള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പുതുവര്‍ഷതലേന്ന് ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. 35ഓളം പേര്‍ ചേര്‍ന്ന് രണ്ട് ദിവസമായി നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്.