പാലക്കാട് തൃത്താല കൊടക്കാച്ചേരിയിൽ സുലൈമാനാണ് (58) മരിച്ചത്. തിങ്കളാഴ്ച്ച അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. നാലു മാസം മുമ്പാണ് സുലൈമാൻ നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഭാര്യ: ബൾക്കീസ്. മക്കൾ: താഹിറ, ഷിജിന, സുബ്ഹാന, ഷഹീൻ.