Kerala

വീടിനുള്ളില്‍ തളിച്ച കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടിമരിച്ചു.

Published

on

ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്‍റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടികൾ ഉണ്ടാവുകയാകും ഉടൻ മരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അബദ്ധത്തിൽ ഉണ്ടായ മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version