Local

മലയോര ഹൈവേയുടെ സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും

Published

on

തൃക്കൂർ, വരന്തരപ്പള്ളി, മറ്റത്തൂർ എന്നീ മൂന്ന് പഞ്ചായത്തുകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. പുതുക്കാട് മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മഴ മൂലം കേടുപാടുകളുണ്ടായ നാഷണൽ ഹൈവേ, പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ, സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ, സിഗ്നൽ തകരാറുകൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ യോഗത്തിൽ നിർദ്ദേശിച്ചു. ഉങ്ങിൻചുവട്, കടലാശേരി, വല്ലച്ചിറ റോഡിന്‍റെ അവസാനവട്ട നിർമ്മാണ പ്രവൃത്തികൾ യോഗം വിലയിരുത്തി. ജൂൺ മാസത്തെ പ്രവർത്തികളുടെ പുരോഗതിയെകുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് എം ആർ രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിതാ സുധാകരൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പുതുക്കാട് മണ്ഡലം മോഡൽ ഓഫീസർ എ സി ശേഖർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version