നാടൻ പാട്ടിന്‍റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിത കഥ പറയുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫിറോസ് ആണ്. സംഗീത സംവിധാനവും ,പശ്ചാത്തല സംഗീതവും സോണി സായി ഒരുക്കിയപ്പോൾ സിനിമയിലെ മനോഹരമായ ദൃശ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് മാർട്ടിൻ മിസ്റ്റ് ആണ്. എഡിറ്റിംഗ് സുധീഷ് ബാലൻ, ഗാനരജന ആര്യ ലക്ഷ്മി കൈതക്കൽ,സോണി സായി, സി കെ ബാലൻ. മൈക്കപ്പ് സന്തോഷ് തൊടുപുഴ. പ്രൊഡക്ഷൻ കൺട്രോളർ മനോജ് നെടുമങ്ങാട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മനോജ് ഗിന്നസ് ,സാജു കൊടിയൻ, മീനാക്ഷി തുടങ്ങിയ പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമായിട്ടുണ്ട്