പുതുക്കാട് കണ്ണംപത്തൂരിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. തൊറവ് പുത്തൻ പുരയ്ക്കൽ വർഗീസ് മകൻ ബാബു (53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ പോയതായിരുന്നു. ബാബു ദേഹത്ത് കാറ്റ് നിറച്ച ട്യൂബ് ധരിച്ചാണ് വെള്ളത്തില്‍ ഇറങ്ങിയതെന്ന് പറയുന്നു. ഇദ്ദേഹത്തെ കാണാതായതോടെ, മീന്‍ പിടിക്കാന്‍ എത്തിയ മറ്റു ചിലരാണ് പോലീസിലും അഗ്നി ശമനസേനയിലും വിവരമറിയിച്ചത്. ഉടന്‍, അഗ്നിശമന സേനയെത്തി തിരിച്ചില്‍ നടത്തി, ആറുമണിയോടെ അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു.