Business

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ഏജന്റ്മാരായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഭരണം; വിജിലന്‍സ് കയ്യോടെ പൊക്കി

Published

on

മലപ്പുറം തിരൂരിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ ഏജന്റ്മാരായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഭരണം. മിന്നല്‍ പരിശോധനയില്‍ ഇടനിലക്കാരെ വിജിലന്‍സ് കയ്യോടെ പൊക്കി. ഏജന്റുമാരില്‍ നിന്ന് 36100രൂപയും പിടികൂടി. വേഷം മാറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏജന്റുമാരെ പൊക്കിയത്.അന്നാരയിലെ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീക്കിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.സി ജിംസ്റ്റല്‍, ഗസറ്റഡ് ഓഫീസര്‍ ആയ എം മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് ദിവസവും പണം പിരിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നുവെന്നും കണ്ടെത്തി.

Trending

Exit mobile version