മണലിത്തറ എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ 75 വയസ്സു പൂർത്തിയായവരെ ഓണക്കോടി നൽകി ആദരിയ്ക്കൽ ചടങ്ങ് നടന്നു. മണലിത്തറ എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് യൂണിയൻ പ്രസിഡൻ്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി എം.കെ. രാധാകൃഷ്ണൻ മനയങ്ങത്ത്, ശ്രീകൃഷ്ണൻ ഒറ്റയിൽ, കെ.ശ്രീകൃഷ്ണൻ കോക്കൂരി എന്നിവർ സംസാരിച്ചു. കരയോഗത്തിൻ്റെ നേതൃത്വത്തിൽ പുന്നംപറമ്പിൽ നിന്ന് കരയോഗ മന്ദിരത്തിലേക്ക് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.