മണലൂര്‍ ഗവ.ഐടിഐ 2022 വര്‍ഷത്തെ എന്‍സിവിടി അഡ്മിഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാന്‍ സിവില്‍ (എന്‍ എസ് ക്യൂ എഫ് 2 വര്‍ഷം) , മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (എന്‍ എസ് ക്യൂ എഫ് 2വര്‍ഷം) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായി അയക്കണം. അപേക്ഷാ ഫീസ് – 100 രൂപ. itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന തിയ്യതി ജൂലൈ 30. റാങ്ക്പട്ടിക, കൗണ്‍സിലിംഗ് തിയ്യതി എന്നിവ www.itimanaloor.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0487-2620066.