അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളില്‍ പങ്കെടുക്കാനും ദര്‍ശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇന്ന് മണ്ഡലപൂജ നടക്കുക. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ നട തുറന്നതിനാല്‍ വന്‍ ഭക്തജന തിരക്കാണ് സന്നിധാനമാകെ. ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ മാറുന്ന സമയമാണ് മണ്ഡല മൂഹൂര്‍ത്തമായി കണക്കാക്കുന്നത്. ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള ഈ സമയത്താണ് അയ്യപ്പ വിഗ്രത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. മണ്ഡല പൂജ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11.30 നാണ് ഹരിവരാസനം പാടിനടയടക്കുക. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക് മഹോത്സവം .