മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി, ഇന്ന് തീരം തൊടും, തമിഴ്‌നാട് ജാഗ്രതയില്‍; കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇന്ന് അര്‍ധ രാത്രിയോടെ മാന്‍ദൗസ് കരതൊടും എന്നാണ് കണക്കാക്കുന്നത്. മാന്‍ദൗസ്സിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലര്‍ട്ട്. ഡിസംബര്‍ 10 വരെ മാന്‍ദൗസിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ മഴ കനക്കും. തമിഴ്‌നാട്ടിലെ എട്ട് ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. തമിഴ്‌നാട്ടിലെ വടക്ക് ജില്ലകളിലാണ് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. മാന്‍ഡസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് 23 ജില്ലകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.