ദേശീയപാത മണ്ണുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനോ(36) ആണ് മരിച്ചത്. പരിക്കേറ്റ മുടിക്കോട് കാരയിൽ സുഭാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. മുടിക്കോട് സെന്‍ററിൽ ഇന്നലെ രാത്രിയിലാണ് അപകടം. ജിനോയും സുഭാഷും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിരെ വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ ജിനോ മരിച്ചു.