തൃശൂര്‍ വെറ്റര്‍നറി സര്‍വകലാശാല ഫാമിന്‍റെ ദൈനന്തിനെ പ്രവര്‍ത്തനങ്ങളെ ബാധിക്കും വിധം ഫാം തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ നാല് ദിവസമായി ഫാമിലെ പക്ഷിമൃഗാദികളുടെ പരിചരണം നടത്തുന്നത് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. സമരം മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് സര്‍വകാലാശാല അധികൃതര്‍ വാദിക്കുമ്പോള്‍ തൊഴിലാളികളുടെ വര്‍ക്ക് നോംസ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരമെന്നാണ് തൊഴിലാളി സംഘടനകളുടെ മറുപടി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഐഎന്‍ടിയുസി, സിഐടിയു തൊഴിലാളികള്‍ ഫാമില്‍ ജോലിക്ക് കയറാതെ സമരം തുടങ്ങിയത്.ഇതോടെ പക്ഷിമൃഗാദികളുടെ പരിചരണം പ്രതിസന്ധിയിലായി. അധിക ജോലി ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച ജീവനക്കാരനെ മറ്റൊരിടത്തേക്ക് മാറ്റിയതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. സമരം മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും വിദ്യാര്‍ത്ഥികളെ. ഉപയോഗിച്ചാണ് ഫാമില്‍ പരിചരണം നടത്തുന്നതെന്നും ഫാമിന്‍റെ ചുമതലയുള്ള പ്രൊഫസര്‍ ശ്യാം മോഹന്‍ പറഞ്ഞു.
നിയമാനുസൃതമായി നോട്ടീസ് നല്‍കിയാണ് സമരം നടത്തിയതെന്നും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ടത് സര്‍വകലാശാല അധികൃതരാണെന്നും തൊഴിലാളി സംഘടനകളും കുറ്റപ്പെടുത്തുന്നു. അതേസമയം പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്