സ്വയം സമർപ്പിത സേവനത്തിലൂടെ ദേശീയോൽ ഗ്രഥനവും, സാമൂഹിക ഉന്നമനവും പരിപോഷിപ്പിക്കുന്നതിനായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിൻ്റെ നേതൃത്വത്തിൽ ഭാരത് സേവക് എന്ന പദവി നൽകിയാണ് എങ്കക്കാട് കടമ്പാട്ടു വീട്ടിൽ മനോജ് കടമ്പാട്ടിനെ ആദരിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ദേശീയ ഭാരത് സേവക് സമാജ് ചെയർമാൻ. ബി.എസ്സ്.ബാലചന്ദ്രനിൽ നിന്നാണ് സർട്ടിഫിക്കറ്റും , ഫലകവും മനോജ് ഏറ്റുവാങ്ങിയത്. കേന്ദ്ര പ്ലാനിങ് കമ്മീഷൻ്റെ അംഗീകാരമുള്ള ഭാരത് സേവക് സമാജിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസരിച്ച് സജീവ പ്രവർത്തനങ്ങളിൽ സാന്നിധ്യമായി മാറിയ വ്യക്തിത്വത്തിന് ഉടമയാണ് മനോജ് കടമ്പാട്ട്.