മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിന് കൊടിയേറി.
ചരിത്രപ്രസിദ്ധവും വിശുദ്ധ കുരിശിന്റെ പ്രതിഷ്ഠയുമുള്ള മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശുമുത്തപ്പന്റെ തിരുനാൾ കൊടിയേറ്റം ഭക്തി നിർഭരമായി നടന്നു. വികാരിയും റെക്ടറുമായ ഫാ. ജോയ് കടമ്പാട്ട് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. കുഴിക്കാട്ടുശ്ശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തിൽ വെച്ച് ആശീർവദിച്ച തിരുനാൾ പതാകയും വിശുദ്ധ ദേവസഹായത്തിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും തിരുശേഷിപ്പുകളും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പളളിയിൽ എത്തിച്ചത്. അസിസ്റ്റന്റ് വികാരി ഫാ: സ്റ്റേൺ കൊടിയൻ, ട്രസ്റ്റിമാരായ ജോസഫ് കാച്ചപ്പിള്ളി, ജോൺസൻ അറയ്ക്കൽ, ഷാന്റോ പളളിത്തറ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാളിന്റെ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നത്.
സെപ്തംബർ 13, 14, 15 തിയ്യതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്.