Local

സർക്കാരിനെതിരെ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ; ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ നവോഥാന ചരിത്രത്തില്‍ നിന്നു വിശുദ്ധ ചാവറയച്ചനെ തമസ്‌കരിച്ചത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ബിഷപ്പ്.

Published

on

കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണര്‍ത്തെഴുന്നേല്‍പ്പിനു കരുത്തുറ്റ നേതൃത്വം നല്‍കിയ ക്രൈസ്തവ നേതാവായിരുന്നു വിശുദ്ധ ചാവറയച്ചന്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിനു തുടക്കമിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാന്‍ തയാറാവാതിരുന്ന 18, 19 നൂറ്റാണ്ടുകളിലെ സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തമായി പ്രതികരിച്ച മഹാനാണ് ചാവറയച്ചന്‍. അജ്ഞതയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം കേരള സാമുഹിത്തിന് കാണിച്ചുതന്നു. ചാവറയച്ചന്‍ ആരംഭിച്ച വിദ്യാലയങ്ങളും സാമൂഹികക്ഷേമ പദ്ധതികളും ജീവകാരുണ്യ ഇടപെടലുകളും മാധ്യമരംഗത്തെ ചുവടുവയ്പുമാണ് കേരളത്തിന്റെ നവോത്ഥാനത്തിനു തിരി കൊളുത്തിയത്. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പില്‍ക്കാലത്ത് വിവിധ സമുദായ പരിഷ്‌കര്‍ത്താക്കള്‍ മുന്നേറിയത്. ഈ ചരിത്ര യാഥാര്‍ഥ്യങ്ങളെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള വിദഗ്ധ സമിതി പാഠ്യപദ്ധതിയില്‍ തമസ്‌ക്കരിച്ചിരിക്കുന്നതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version