ആസാദി ക അമൃത് മഹോത്സവ് ഡയറക്ടർ രാജീവ് കുമാർ ഭദ്രദീപം കൊളുത്തി മാർഗഴി മഹോത്സവ പരിപാടികൾക്ക് ആരംഭം കുറിച്ചത്. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്മണ്യം, പി ടി നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ്കുമാർ ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പങ്കെടുത്തു വിവിധയിടങ്ങളിൽ നിന്നും എത്തിചേർന്ന കലാസ്നേഹികൾ , കലാക്ഷേത്രത്തിലേയും കലാമണ്ഡലത്തിലേയും അദ്ധ്യാപകർ , വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ കൂത്തമ്പലത്തെ സമ്പന്നമാക്കി. ചെന്നൈ ദക്ഷിണാമൂർത്തിയും സംഘവും ചേർന്ന് അവതരിപ്പിച്ച നാദസ്വര കച്ചേരിയോടെ രംഗാവിഷ്ക്കാരങ്ങൾക്ക് തുടക്കമായി. തുടർന്ന് മലയമാരുത രാഗത്തിൽ ധന്യുടെവ്വടോ എന്ന കൃതിയോടെ ശശാങ്ക് സുബ്രഹ്മണ്യവും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരി, കലാമണ്ഡലം അധ്യാപകരായ ചെണ്ടയിൽ കലാമണ്ഡലം ഹരീഷ്, തിമിലയിൽ കലാമണ്ഡലം വാസുദേവൻ, മദ്ദളത്തിൽ കലാമണ്ഡലം ശ്രീജിത്ത് ഇടയ്ക്കയിൽ കലാമണ്ഡലം നിധിൻകൃഷ്ണ, മിഴാവിൽ കലാമണ്ഡലം രാഹുൽ അരവിന്ദ്, മൃദംഗത്തിൽ കലാമണ്ഡലം ഹരികൃഷ്ണൻ, ഇലതാളത്തിൽ കലാമണ്ഡലം ഹരികൃഷ്ണ തുടങ്ങിയവർ ചേർന്ന് അവതരിപ്പിച്ച കേരള വാദ്യം, തഞ്ചാവൂരിലെ മേലത്തൂർ ഭാഗവതമേള നാട്യ നാടക ട്രസ്റ്റ് ആർട്ട് ഡയറക്ടർ കലൈമാമണി ഭരതം ആർ മഹാലിംഗവും സംഘവും അവതരിപ്പിച്ച പ്രഹ്ളാദ നൃത്ത നാടകം എന്നീ രംഗകലാവിഷ്ക്കാരങ്ങൾ കൂത്തമ്പലത്തെ താളലയ സാന്ദ്രമാക്കി.