സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം.