കാസർകോട് നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച 25 ഗ്രാം എം ഡി എം എ യും രണ്ടു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പഴയങ്ങാടി മാടായി സ്വദേശി നിഷാം എ, കണ്ണൂർ എടക്കാട് സ്വദേശി മുഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിൽ ആയത്.
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ.പി ശ്രീഹരിയുടെയും എസ്.ഐ ശ്രീജേഷിന്‍റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.