തിരുവല്ലയിൽ വൻ ലഹരിവേട്ട. ഒരു കോടിയിലധികം രൂപ വിലവരുന്ന 115 ചാക്ക് പാൻമസാല പിടികൂടി. പായിപ്പാട് സ്വദേശി ജയകുമാറാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. അന്യസംസ്ഥാന ത്തൊഴിലാളികളെ ലക്ഷ്യമിട്ട് തിരുവല്ലയിലെ വാടക വീട്ടിൽ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ എത്തിച്ച് വിൽപന നടത്തുകയായിരുന്നു ജയകുമാർ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പാൻ മസാല പിടിച്ചെടുത്തത്. തിരുവല്ലയിലെ വാടക വീട്ടിൽ എത്തിച്ച് സ്വന്തം വാഹനത്തിൽ കടകളിൽ വിൽപന ചെയ്യുകയായിരുന്നു രീതി. കുടുംബമായി താമസിക്കുന്നുവെന്ന് വരുത്താൻ ഒരു സ്ത്രീയെയും ഒപ്പം താമസിപ്പിച്ചിരുന്നു. നാർക്കോട്ടിക് സെല്ലിൻ്റെയും ജില്ലാ ഡാൻസാഫ് സംഘത്തിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.