മൊറോക്കോയിലെ മറകേഷ് നഗരത്തിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 296 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഭൂകമ്പമാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയോടെ യാണ് ഉണ്ടായത്. നിരവധിപ്പേർ കെട്ടിടങ്ങൾക്കും വീടുകൾക്കും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.