മൂത്തകുന്നം സ്വദേശി സീനയുടെ അഞ്ച് പവന്‍റെ മാലയാണ് കവർന്നത്. ശ്രീനാരായണപുരം ആലയിൽ തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ആല കളരിപറമ്പിൽ താമസിക്കുന്ന അമ്മയെ കാണാൻ പോകുന്നതിനിടെയാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു പേർ സീനയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.