ഇയ്യാനിക്കാട്ടിൽ സോമാവധി സുകുമാരനെ ആദരിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർ രഞ്ജിത്ത് കളരിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഇ സുമതിക്കുട്ടി ടീച്ചർ സ്വാഗതവും ബാലകേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ വിശദീകരണവും നടത്തി. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് തുടർച്ചയായി മൂന്നു പ്രാവശ്യം അവാർഡുകൾ നൽകിയ പ്രീത സിദ്ധാർഥ്നെ രാജു മാരാത്തും ഇ സുമതിക്കുട്ടി ടീച്ചറും ചേർന്ന് പൊന്നാട അണിഞ്ഞു ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് 2 വിന് ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മധുരപലഹാരം വിതരണം ചെയ്തു. സിദ്ധാർത്തൻ, അഭിരാമി, പ്രീത പ്രസംഗിച്ചു.