കേരള സംഗീത നാടക അക്കാദമി ചെയർമാനായി വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെ നിയമിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. കരിവള്ളൂർ മുരളിയാണ് സെക്രട്ടറി .വൈസ് ചെയർമാനായി പുഷ്പാവതി പി.ആർ. എന്നിവരെയും നിയമിച്ചു.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കും