മറ്റത്തൂർ പത്തുകുളങ്ങരയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. പത്തുകുളങ്ങര വെണ്ണുറാൻ സജീർ ബാബുവിന്റെ മൂന്നര വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. വീടിനു സമീപം തോട്ടത്തിലേക്ക് മേയാൻ വിട്ട പശുക്കുട്ടി ഇന്നു രാവിലെയാണ് ആക്രമിക്കപ്പെട്ടത്. നേരത്തെയും ഇവിടെ പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.