Local

തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ ആരംഭിച്ചു.

Published

on

ബഫർ സോൺ വിഷയത്തിൽ അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്‍റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ ആരംഭിച്ചു. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നിങ്ങനെ 11 വില്ലേജുകളിലാണ് ഹർത്താൽ . രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനിഷ്ട്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യ്തട്ടില്ല. ഹർത്താൽ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളും, പൊതുഗതാഗതവും പ്രവർത്തിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version