എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജി കത്ത് കൈമാറി. തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എം.വി ഗോവിന്ദന്‍റെ ഒഴിവിലേക്ക് മന്ത്രിയായി എം.ബി രാജേഷിനെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എ.എന്‍ ഷംസീറാണ് പുതിയ നിയമസഭ സ്പീക്കര്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. അതേസമയം എം.എല്‍.എ സ്ഥാനത്ത് തുടരാനാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. 1998 ൽ മന്ത്രി സ്ഥാനം രാജിവച്ച് സെക്രട്ടറിയായ പിണറായിയും എം.എൽ.എ സ്ഥാനത്ത് തുടർന്നിരുന്നു.